തൃക്കാക്കര നഗരസഭയിലെ സംഘര്‍ഷം; രണ്ട് കൗൺസിലർമാർ അറസ്റ്റിൽ

തൃക്കാക്കര സാഗരസഭയിലെ സംഘർഷത്തിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. സിപിഐ കൗൺസിലർ എം.ജി ഡിക്‌സൺ, കോൺഗ്രസ് കൗൺസിലർ സി സി വിജു എന്നിവരാണ് അറസ്റ്റിലായത്. ചെയർ പേഴ്സൺ അജിത തങ്കപ്പന്റെ പരാതിയിലാണ് എം ജെ ഡിക്‌സണെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിച്ചതിനാണ് സി സി വിജുവിനെ അറസ്റ്റ് ചെയ്തത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ ചേംബറിലെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി തൃക്കാക്കര നഗരസഭയില്‍ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ആ സമയത്ത് ചെയര്‍പേഴ്സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിക്കുകയും ഇതിനെതുടര്‍ന്ന് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.
Story Highlights : thrikkakara municipality Conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here