മലയാളി കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

പഞ്ചാബിലെ ജലന്ധറിൽ മലയാളി കന്യാസ്ത്രീ സി മേരി മേഴ്‌സി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മേരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേന്നും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സഹോദരൻ മാർട്ടിൻ പറഞ്ഞു.
എന്തെങ്കിലും വിഷമതകൾ ഉള്ളതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പുനർ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആലപ്പുഴ അർത്തുങ്കലിലെ വീട്ടിലെത്തിച്ചു.
അർത്തുങ്കൽ കാക്കരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്‌സി (31) ആണ് മരിച്ചത്. ചൊവ്വാഴ്‌ച ആത്മഹത്യ ചെയ്‌തെന്നാണ് സഭാ അധികൃതർ വീട്ടുകാരെ അറിയിച്ചത്. നാലുവർഷമായി സേവനം ചെയ്യുന്ന സാദിഖ് ഔവർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിൽ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം.
Story Highlights : death-of-a-malayalee-nun-in-punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here