Advertisement

ഡൽഹിയിൽ 9.5 കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

December 2, 2021
Google News 1 minute Read

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 9.5 കിലോ മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിലായി. സൗത്ത് ഡൽഹിയിലെ ഗിറ്റോർണി ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ രഞ്ജിത് റെയ്‌ന (51), ഗുൽഷൻ കുമാർ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ ഒളിപ്പിച്ച നിലയിലാണ് സംഘം ലഹരി കടത്തിന് ശ്രമിച്ചത്.

പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 50 ലക്ഷം രൂപ വിലവരും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

Story Highlights : two-held-with-around-9.5-kg-drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here