Advertisement

വഖഫ് മതസ്ഥാപനം; നിയമന അധികാരം ബോര്‍ഡിനാണ്; ഹുസൈന്‍ മടവൂര്‍

December 3, 2021
Google News 1 minute Read

വഖഫ് മതസ്ഥാപനമെന്ന് കെഎന്‍എം വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂര്‍. നിയമന അധികാരം ബോര്‍ഡിനാണ്. ശമ്പളം നല്‍കുന്നത് വിശ്വാസികളാണ്. സര്‍ക്കാര്‍ ഇടപെടല്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ പള്ളികളിൽ കെഎൻഎം നടത്തിയ ബോധവൽക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹുസൈന്‍ മടവൂര്‍.

Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…

അതേസമയം വഖഫ് നിയമനത്തിനെതിരെ സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കി. ഈ മാസം ഒൻപതിന് കോഴിക്കോട്ട് വഖഫ് സമ്മേളനം സംഘടിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. വഖഫ് നിയമനം പി എസ്സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ലീഗ് വ്യക്തമാക്കി. ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിന്റേതാണ് തീരുമാനം.

Story Highlights : hussain-madavoor-on-waqf-board-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here