മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറക്കും

മുല്ലപ്പെരിയാർ ഡാമിൻ്റെ ഒരു ഷട്ടർ കൂടി തുറക്കും. മൂന്നരയോടെയാവും രണ്ടാമത്തെ ഷട്ടർ 30 സെൻ്റിമീറ്റർ ഉയർത്തുക. സെക്കൻഡിൽ 830 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതേ തുടർന്നാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.
നിലവിൽ ഇപ്പോൾ ഒരു ഷട്ടർ 10 സെൻ്റിമീറ്റർ തുറന്നിട്ടുണ്ട്. ഇത് 30 സെൻ്റിമീറ്ററായി ഉയർത്തും. മറ്റൊരു ഷട്ടർ കൂടി 30 സെൻ്റിമീറ്ററായി തുറക്കും. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 141.80 അടിയായി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നു.
അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ തമിഴ്‌നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്. വസ്തുതുതാ വിശദീകരണം നല്‍കാന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് ജലകമ്മിഷന്‍ നിര്‍ദേശം നല്‍കി.
ഇന്നലെ പുലര്‍ച്ചെയോടെയാണ് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ തുറന്നത്. പുലര്‍ച്ചെ തന്നെ വീടുകളില്‍ വെള്ളം കയറിയതും ആശങ്ക സൃഷ്ടിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തമിഴ്‌നാടിന്റെ നടപടി ഒരു സര്‍ക്കാരും ഒരു ജനതയോടും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് വിമര്‍ശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയം സുപ്രിംകോടതിയില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Story Highlights : one more shutter open mullaperiyar dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here