Advertisement

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപി റാലി

December 3, 2021
Google News 2 minutes Read
thalassery bjp rally violates curfew

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപിയുടെ റാലി. റാലി പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ( thalassery bjp rally violates curfew )

അൽപം മുൻപാണ് ബിജെപിയുടെ പ്രതിഷേധ പ്രകടനം തലശ്ശേരിയിൽ ആരംഭിച്ചത്. മൂന്നോറം പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ബിജെപിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. റാലി അധികം ദൂരം പിന്നിടും മുൻപേ തന്നെ പൊലീസ് റാലി തടഞ്ഞു. നിലവിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ആറാം തിയതി വരെയാണ് നിരോധനാജ്ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്നും ഒരു റാലി നടത്താൻ ബിജെപി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തലശ്ശേരിയിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 143, 147, 153 എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Read Also : തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ

കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. നിസ്‌കരിക്കാൻ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേൾക്കില്ല എന്നായിരുന്നു വാക്കുകൾ. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നൽകിയിരുന്നു.

Story Highlights : thalassery bjp rally violates curfew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here