Advertisement

ഈ പുഞ്ചിരിയേക്കാൾ മധുരം മറ്റെന്തിന്; കുഞ്ഞു മുഖത്ത് വിരിഞ്ഞ വലിയ സന്തോഷം…

December 4, 2021
Google News 3 minutes Read

സമ്മാനങ്ങൾ ആർക്കാണല്ലേ ഇഷ്ടമല്ലാത്തത്? ഒരു കുഞ്ഞു സമ്മാനം പോലും നമുക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്. അതുപോലെ അപ്രതീക്ഷിതമായി സമ്മാനം ലഭിച്ച രണ്ട് കുട്ടികളുടെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ഇവർ രണ്ട് പേരും തെരുവിൽ ആഭരണം വിൽക്കുന്നവരാണ്. അപ്പോഴാണ് അവിടെ എത്തിയ ഒരു ഫുഡ് ബ്ലോഗ്ഗർ അവർക്ക് സമ്മാനമായി ചോക്ലേറ്റ് നൽകിയത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം അവർക്ക് നൽകിയ സന്തോഷം ആ മുഖത്ത് നിന്ന് വായിച്ചെടുക്കാവുന്നതാണ്. അത്രമേൽ തിളക്കമായിരുന്നു അവരുടെ പുഞ്ചിരിയ്ക്ക്.

ഡൽഹിയിൽ നിന്നുള്ള ഫുഡ് ബ്ലോഗർ ഏക്താ പട്‌നിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഹൃദയ സ്പർശിയായ ഈ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോക്ക് താഴെ സ്നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് എത്തുന്നത്. കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന പാസ്റ്റിക് കുട്ടകളിൽ ആഭരണവുമായി നിൽക്കുന്ന രണ്ട് കുട്ടികളെ വീഡിയോയിൽ കാണാം. നിഷ്കളങ്കമായ ആ മുഖത്തേക്കാളും വിലപിടിച്ച മറ്റൊന്നില്ല എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളാണ് അവ.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഫുഡ് ബ്ലോഗ്ഗർ സമ്മാനമായി ചോക്ലേറ്റ് നൽകിയപ്പോൾ ആദ്യമൊന്ന് അവർ പകച്ചുപോയെങ്കിലും പിന്നീട് ആശ്ചര്യത്തോടെ പരസ്പരം നോക്കി സന്തോഷം കൊണ്ട് പുഞ്ചിരിക്കുകയായിരുന്നു അവർ. ഏറെ ഹൃദയസ്പർശിയായി തോന്നുന്ന നിമിഷങ്ങളാണ് അവ. ആ കുരുന്നുകളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം കാണുന്ന എല്ലാവരുടെയും ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കും.

Story Highlights : Food Blogger Gives Candy To Kids On The Street, Their Reaction Is Priceless

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here