Advertisement

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു

December 4, 2021
Google News 1 minute Read
vinod duva

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ (67) അന്തരിച്ചു. കൊവിഡ് അനുബന്ധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകള്‍ മല്ലിക ദുവയാണ് മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

കൊവിഡാനന്തര അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന ദുവയെ കഴിഞ്ഞ ദിവസാണ് ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 42 വര്‍ഷത്തോളം പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു വിനോദ് ദുവ.

ദൂരദര്‍ശനിലും എന്‍ഡി ടിവി. സഹാറ ടിവി, സീ തുടങ്ങിയ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ വിനോദ് ദുവ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ പത്മശ്രീ നേടിയ വിനോദ് ദുവ 1996ല്‍ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. 2017ല്‍ മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Read Also : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു

എഴുത്തുകാരിയും ഹാസ്യതാരവുമായ മല്ലിക ദുവ, ഡോ.ബക്കുല്‍ ദുവ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോധിയില്‍ നടക്കും.

Story Highlights : vinod duva, Indian Journalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here