വീണ്ടും പരുക്ക്?; ജിങ്കന് ക്രൊയേഷ്യയിൽ കഷ്ടകാലം തന്നെ

ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ്റെ ക്രൊയേഷ്യൻ ക്ലബ് അരങ്ങേറ്റം വൈകുന്നു. ഓഗസ്റ്റിൽ ക്ലബിലെത്തി പരുക്കേറ്റ ജിങ്കൻ രണ്ട് മാസത്തോളം പുറത്തിരുന്നു. പിന്നീട് ഒക്ടോബറിൽ കളത്തിലേക്ക് തിരികെയെത്തിയ താരം ചില മത്സരങ്ങളിൽ പകരക്കാരുടെ പട്ടികയിൽ ഇടം നേടിയെങ്കിലും കളിക്കാനായില്ല. ഇതിനിടെ താരത്തിനു വീണ്ടും പരുക്കേറ്റു എന്നാണ് വിവരം. അങ്ങനെയെങ്കിൽ ജിങ്കൻ്റെ അരങ്ങേറ്റം വീണ്ടും വൈകും.
കേരള ബ്ലാസ്റ്റേഴ്സിലൂടെ കളി തുടങ്ങി പിന്നീട് ക്ലബ് ക്യാപ്റ്റനായ ജിങ്കൻ ഏറെ വൈകാതെ ദേശീയ ടീമിൽ സ്ഥിരമായി. 2020ൽ ജിങ്കൻ എടികെ മോഹൻബഗാനിലേക്ക് കൂടുമാറി. 2020-21 സീസണിൽ എടികെയിൽ കളിച്ച താരം പിന്നീട് ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബ് എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ടു. രണ്ട് വർഷത്തേക്കായിരുന്നു കരാർ. ക്ലബിലെത്തി നാല് മാസങ്ങൾ കഴിഞ്ഞിട്ടും താരത്തിന് അരങ്ങേറാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് വീണ്ടും പരുക്കേറ്റു എന്ന വാർത്ത വരുന്നത്.
Story Highlights : Sandesh Jhingan injured again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here