27
Jan 2022
Thursday

വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്ക : കേരള മുസ്ലീം ജമാഅത്ത്

kerala state waqf board placement

വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്കയെന്ന് കേരള മുസ്ലീം ജമാഅത്ത്. നിയമനം പിഎസ്‌സിക്ക് നൽകുന്നതിൽ ചർച്ചക്ക് സന്നദ്ധനാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ചർച്ചകളിലൂടെ മാത്രമേ അന്തിമതീരുമാനം എടുക്കു എന്ന് ഉറപ്പ് നൽകിയതാണെന്നും കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ അറിയിച്ചു.

പിഎസ്‌സിക്ക് വിട്ടാൽ അർഹതയില്ലാത്തവർ കടന്നുകൂടുമെന്ന ആശങ്ക അനാവശ്യമാണെന്ന് സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ പറയുന്നു. ബോർഡിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നത് ഇല്ലാതാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയ സയ്യിദ് ഖലീലൂൽ ബുഖാരി തങ്ങൾ, പക്ഷപാതിത്വമില്ലാതെ നിയമനം നടത്താൻ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ചർച്ച നടത്താമെന്നറിയിച്ചിട്ടും അതിന് തയ്യാറാകാതെ പ്രതിഷേധം നടത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

Read Also : വഖഫ് നിയമന വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

വഖഫ് നിയമന വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച സമസ്ത നേതാക്കളെ നാളെയാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കാണും.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയെ കാണുക.നേരത്തെ വിഷയം രമ്യമായി ചർച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ച പളളികളിലെ ബോധവൽക്കരണം വേണ്ടെന്ന് സമസ്ത നിലപാടെടുത്തിരുന്നു.കോർഡിനേഷൻ കമ്മറ്റിയിലെ മറ്റ് സംഘടനകളെ മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല.

Story Highlights : kerala state waqf board placement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top