Advertisement

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവ്വേക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ

December 7, 2021
Google News 2 minutes Read
nss files petition in highcourt

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവ്വേക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ശേഖരിക്കുന്നത് ചെറിയ സാമ്പിൾ മാത്രമാണെന്ന് ഹർജിയിൽ പറയുന്നു. ( nss files petition in high court )

നിലവിലെ സർവ്വേ അശാസ്ത്രീയമാണെന്നും സർവ്വേ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ എൻഎസ്എസ് പറഞ്ഞു. മുഴുവൻ മുന്നോക്കക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ച് വിവര ശേഖരം നടത്തുന്നില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. യോഗ്യരായവരെ കൊണ്ട് ആധികാരികമായി സർവ്വേ നടത്തണമെന്നും രാജ്യത്ത് സെൻസസ് എടുക്കുന്ന രീതിയിൽ വിവരശേഖരണം നടത്തണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം.

Read Also : ‘സര്‍ക്കാര്‍ റിപ്പോര്‍ട്ട് അപൂര്‍ണം’; പിങ്ക് പൊലീസ് കേസില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

തദ്ദേശസ്വയംഭരണ വാർഡുകളിലെ പിന്നാക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനായിരുന്നു സർക്കാർ തീരുമാനം.

Story Highlights : nss files petition in high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here