Advertisement

വഖഫ് ബോർഡ് പിഎസ്‌സി നിയമന വിവാദം; സമരത്തിൽനിന്ന് പിന്മാറിയിട്ടില്ല; കെഎൻഎം

December 7, 2021
1 minute Read

വഖഫ് ബോർഡ് പിഎസ്‌സി നിയമന വിവാദത്തിൽ സമരത്തിൽനിന്ന് പിന്മാറാനായിട്ടില്ലെന്ന് കെഎൻഎം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ. വഖഫ് ബോർഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പെട്ടെന്ന് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ സന്തോഷകരമായ കാര്യമാണ്. പക്ഷെ, വാക്കാലുള്ള ഉറപ്പ് നിയമത്തിന്റെ മുന്നിൽ നിലനിൽക്കില്ല.

Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…

മുഖ്യമന്ത്രിയുടെ വാക്കാലുള്ള ഉറപ്പിന് നിയമസാധുതയില്ല. നിയമസഭയിൽ തന്നെ തീരുമാനം പിൻവലിക്കണമെന്നും അതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് നിയമസഭയിൽ വച്ചുതന്നെ ഈ തീരുമാനം പിൻവലിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു. പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിൻവലിച്ച് നിയമമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം 16ഓളം മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ മുസ്‌ലിം കോ-ഓഡിനേഷൻ കമ്മിറ്റി സമരപരിപാടിയുമായി മുന്നോട്ടുപോകുകയാണ്. ആ സമരത്തിൽ എല്ലാ മുസ്‌ലിം സംഘടനകളുമുണ്ടാകും.

Story Highlights : waqf-board-psc-hossainmadavoor-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top