കർണാടകയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

കർണാടകയിലെ മംഗളൂരുവിൽ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. വീടിനുള്ളിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ, ഡിസിപി ഹരിറാം ശങ്കർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കളായ സ്വപ്ന (8), സമർത് (4) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം നാഗേഷ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. നാഗേഷിനെ മരിച്ച നിലയിലും മറ്റുള്ളവരെ വിഷം കഴിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. കാരണം എന്താണെന്ന് വ്യക്തമല്ല.
നാഗേഷ് ഡ്രൈവറും വിജയലക്ഷ്മി സെക്യൂരിറ്റി ജീവനക്കാരിയുമാണ്. ഒക്ടോബറിൽ വിജയലക്ഷ്മിയെ കാണാതായതിനെ തുടർന്ന് നാഗേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവുമായി വഴക്കിട്ട് സുഹൃത്തിന്റെ വീട്ടിൽ പോയിരുന്ന യുവതി തിരികെ വന്നതോടെ കേസ് അവസാനിച്ചിരുന്നു.
Story Highlights : four-of-family-found-dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here