വഴിമുട്ടിയ ജീവിതവുമായി അന്ന് ശോഭ തെരുവിലിറങ്ങി; 24 വാര്‍ത്തയെ തുടര്‍ന്ന് ഇന്ന് ജീവിതമിങ്ങനെ…

ആകാശ കാഴ്ചകളിലൂടെ ജീവിതം അവതരിപ്പിക്കുന്ന കാഴ്ചയ്ക്കപ്പുറമെന്ന വാർത്താ പരമ്പരയിലൂടെയാണ് കൊല്ലം സ്വദേശിനിയായ ശോഭയെ ട്വന്റി ഫോർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. കാഴ്ചാ പരിമിതികൾക്കിടയിലും ജീവിതത്തോട് പൊരുതുന്ന ശോഭയുടെ കഥ കേരള മനസാക്ഷി ഏറ്റെടുത്തിരുന്നു . അന്ന് സാമ്പത്തിക സഹായവും ശോഭയെ തേടിയെത്തി.
മകളുടെ വിവാഹത്തിനും മറ്റാവശ്യങ്ങൾക്കുമായി ലക്ഷങ്ങൾ കടക്കാരിയായ ശോഭയ്ക്ക് കൊല്ലം കൊട്ടാരക്കര സ്വദേശിനയായ അമേരിക്കൻ മലയാളി സ്വപ്‍ന രാജൻ ട്വന്റി ഫോറിലൂടെതന്നെ സാമ്പത്തിക സഹായം നൽകി. മാത്രമല്ല വാർത്ത അറിഞ്ഞതോടെ ചെറിയ സഹായങ്ങളും മറ്റുപലരും നൽകി.
മുപ്പത് വർഷമായി കൊല്ലം ചിന്നക്കടയിൽ മുട്ടക്കച്ചവടം നടത്തുന്ന കാഴ്ചയ്ക്ക് പരിമിതി നേരിടുന്ന ശോഭയുടെ ദുരിത ജീവിതം ഒരു വർഷം മുമ്പാണ് ട്വന്റി ഫോർ വർത്തയാക്കിയത്. വർഷങ്ങൾക്ക് മുമ്പ് ഓഹരി കൊടുക്കാതെ വീട്ടിൽ നിന്ന് പുറത്താക്കിയതാണ് ശോഭയെ, ആത്മത്യക്ക് ശ്രമിച്ചെങ്കിലും വീണ്ടും ശോഭ ജീവിതത്തിലേക്ക് തിരികെ നടന്നു കയറുകയായിരുന്നു. ട്വന്റി ഫോറിലൂടെ ആ അമ്മയുടെ ജീവിതം കേരളം കാണുകയുണ്ടായി. ഇപ്പോഴും കൊല്ലം ചിന്നക്കടയിൽ വഴിയരികിൽ കുടക്കീഴിലിരുന്ന് ശോഭ മുട്ട വിൽപ്പന തുടരുകയാണ്.
Story Highlights : Relief for the miserable life of Sobha kollam

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here