Advertisement

ഏറ്റവും ചെലവേറിയ നഗരമായി ടെൽ അവീവ്; ചെലവ് കുറഞ്ഞ നഗരത്തിൽ ഏഴാം സ്ഥാനത്ത് അഹമ്മദാബാദും…

December 8, 2021
Google News 2 minutes Read

എവിടെയാണെങ്കിലും ജീവിക്കുന്നത് ഒരു ചെലവേറിയ കാര്യമാണെന്ന് തമാശയ്‌ക്കെങ്കിലും നമ്മൾ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ ലോകത്ത് ഏറ്റവും ജീവിത ചെലവേറിയ നഗരം ഇസ്രയേലിലെ ടെൽ അവീവ് ആണെന്ന് ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടികയിൽ വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ നാണയമായ ഷെക്കെൽ ഡോളറുമായുള്ള താരതമ്യത്തിൽ കൂടുതൽ മൂല്യം നേടിയതാണ് ഇതിന് പ്രധാന കാരണങ്ങളിൽ ഒന്നായി സൂചിപ്പിക്കുന്നത്. മാത്രവുമല്ല കൊവിഡ് സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധനവും ഗതാഗത സംവിധാനങ്ങളുടെ മാറ്റവുമെല്ലാം ഇതിനൊരു കാരണമായി പഠനത്തിൽ പറയുന്നുണ്ട്.

ആദ്യമായാണ് ടെൽ അവീവ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പാരീസായിരുന്നു ഒന്നാം സ്ഥാനത്ത്. ഒപ്പം സൂറിക്, ഹോങ്കോങ് എന്നീ നഗരങ്ങളും ഉണ്ടായിരുന്നു. ടെൽ അവീവ് അഞ്ചാം സ്ഥാനത്തായിരുന്നു അന്ന് ഇടം പിടിച്ചിരുന്നത്.

Read Also : പുതപ്പിനാൽ പൊതിയാം; ഇല്ലാതായിക്കൊണ്ടിരിക്കുന്ന മഞ്ഞുമലയെ സംരക്ഷിക്കാൻ “പുതപ്പ്”…

ഇതുവരെ പറഞ്ഞത് ചെലവേറിയ നഗരത്തെ കുറിച്ചാണെങ്കിൽ ഇനി ചെലവ് കുറഞ്ഞ നഗരത്തെ കുറിച്ച് പറയാം. സിറിയൻ തലസ്ഥാനമായ ഡമാസ്കസിനും ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്കുമാണ് ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ. ഏഴാം സ്ഥാനത്ത് ഗുജറാത്തിലെ അഹമ്മദാബാദ് ആണ് ഉള്ളത്. ആറാം സ്ഥാനത്തായി പാക്ക് നഗരമായ കറാച്ചിയും ഉണ്ട്.

Story Highlights : Tel Aviv is the world most expensive city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here