Advertisement

ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നു: സൗരവ് ഗാംഗുലി

December 9, 2021
Google News 2 minutes Read
bcci kohli sourav ganguly

ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് വിരാട് കോലിയോട് ആവശ്യപ്പെട്ടിരുന്നു എന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. അത് കോലി അനുസരിച്ചില്ല. വൈറ്റ് ബോളിലെ രണ്ട് ഫോർമാറ്റുകൾക്ക് രണ്ട് ക്യാപ്റ്റന്മാർ വേണ്ടെന്ന് കരുതിയാണ് രോഹിതിനെ ക്യാപ്റ്റനാക്കിയതെന്നും ഗാംഗുലി പറഞ്ഞു. കോലിക്ക് പകരം രോഹിതിനെ ഏകദിന ക്യാപ്റ്റനാക്കിയത് വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബിസിസിഐയ്ക്കെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഗാംഗുലി രംഗത്തെത്തിയത്. (bcci kohli sourav ganguly)

“ബിസിസിഐയും സെലക്ടർമാരും ഒന്നിച്ചെടുത്ത തീരുമാനമാണ്. കോലിയോട് ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കോലി അത് അംഗീകരിച്ചില്ല. വൈറ്റ് ബോളിലെ രണ്ട് ഫോർമാറ്റുകൾക്ക് രണ്ട് ക്യാപ്റ്റന്മാർ വേണ്ടെന്ന് കരുതിയാണ് രോഹിതിനെ ക്യാപ്റ്റനാക്കിയത്. ഞാനും സെലക്ഷൻ കമ്മറ്റി ചെയർമാനും കോലിയോട് സംസാരിച്ചിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ കോലിയുടെ സംഭാവനകൾക്ക് ബിസിസിഐ നന്ദി അറിയിക്കുന്നു.”- ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ്മയെ ഇന്ത്യൻ പരിമിത ഓവർ മത്സരങ്ങളിലെ ക്യാപ്റ്റനായി നിയമിച്ചത്. ടി-20യിൽ നേരത്തെ രോഹിതിനെ ക്യാപ്റ്റനാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ ഇന്ത്യൻ ഏകദിന ടീമിനെയും രോഹിത് നയിക്കും.

Read Also : ഏകദിനത്തിലും ക്യാപ്റ്റൻ രോഹിത്; ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

ഇത്നിടെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. 18 അംഗ സ്ക്വാഡിൽ പ്രധാന താരങ്ങളൊക്കെ ടീമിലേക്ക് തിരികെയെത്തി. രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. നേരത്തെ, അജിങ്ക്യ രഹാനെ ആയിരുന്നു വൈസ് ക്യാപ്റ്റൻ. രഹാനെയുടെ മോശം പ്രകടനങ്ങളെ തുടർന്നാണ് രോഹിതിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.

ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി. രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമിൽ തിരികെയെത്തി. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ പരിഗണിച്ചില്ല.

Story Highlights : bcci virat kohli sourav ganguly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here