Advertisement

കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി; താറാവുകളെ തീയിട്ടു കൊല്ലും

December 9, 2021
Google News 1 minute Read

ആലപ്പുഴ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാർഡിൽ താറാവുകളെ ഇന്ന് തന്നെ അഗ്നിക്കിരയാക്കും. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. ചത്ത താറാവുകളുടെ സാംപിൾ പരിശോധയിൽ H5 N1 വൈറസാണ് കണ്ടെത്തിയത്.

ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടനാട്ടിലെ 11 പഞ്ചായത്തുകളിൽ താറാവുകളെയും മറ്റ് വളർത്ത് പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനം ഏർപ്പെടുത്തി. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിനും നിർദേശം നൽകി.

ആലപ്പുഴ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ആരോഗ്യ – മൃഗസംരക്ഷണ വകപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം സ്ഥിതി വിലയിരുത്തി.

Story Highlights : bird-flu-in-kuttanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here