അടുത്ത സംയുക്തസേന മേധാവിയെ നിശ്ചയിക്കാനുള്ള പ്രാഥമിക ചർച്ച കേന്ദ്രമന്ത്രിസഭായോഗത്തിൽ നടന്നതായി സൂചന

അടുത്ത സംയുക്തസേന മേധാവിയെ നിശ്ചയിക്കാനുള്ള പ്രാഥമിക ചർച്ചകൾ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭായോഗത്തിൽ നടന്നതായി സൂചന. കരസേന മേധാവി ജനറൽ എം.എം നരവനെ ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായേക്കും.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
വടക്കൻ സേനാ കമാൻഡ് മേധാവി ലഫ്റ്റനൻറ് ജനറൽ വൈ കെ ജോഷിയും കിഴക്കൻ കമാൻഡ് മേധാവി ലഫ്റ്റൻറ് ജനറൽ മനോജ് പാണ്ഡെയുമാണ് കരസേനയിൽ നരവനെ കഴിഞ്ഞാൽ സീനിയർമാർ. നിലവിലെ സേനാ മേധാവികളിൽ എം.എം നരവനെയാണ് ഏറ്റവും സീനിയർ.
നരവനെയ സംയുക്ത സേനാ മേധാവിയാക്കിയാൽ പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും. 1982ലാണ് ഇരുവരും സേനയുടെ ഭാഗമായത്.
Story Highlights :naravane-likely-to-succeed-rawat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here