കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

കൊല്ലം പട്ടാഴിയിൽ 42 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. ഷാജഹാന്റേത് കൊലപാതകമാണെന്നാണ് സംശയം. ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാജഹാനെ ഭാര്യ നിസ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കഴുത്തിലുള്ള പാടാണ് സംശയത്തിന് കാരണം. ഷാജഹാൻ ഓട്ടോ ഡ്രൈവറാണ്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Read Also : സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻറിൽ പ്രസ്‌താവന നടത്തും
Further Updates Soon…
Story Highlights : kollam pattazhi wife killed husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here