Advertisement

മധ്യപ്രദേശിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

December 11, 2021
Google News 1 minute Read

മധ്യപ്രദേശിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് 3 കുട്ടികൾ മുങ്ങിമരിച്ചു. എട്ടും നാലും വയസുള്ള പെൺകുട്ടികളും ആറ് വയസുള്ള ഇവരുടെ സഹോദരനുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

റെയ്‌സൻ ജില്ലയിലെ കുൻവാർഖേഡി, സിൽവാനി റോഡിനടുത്തുള്ള കല്ല് ക്വാറിയിലെ കുളത്തിലാണ് കുട്ടികൾ വീണത്. ക്വാറിയുടെ കാവലിനായി നിയോഗിച്ച വാച്ച്മാന്റെ മക്കളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ കുളത്തിൽ വീണതാവാം എന്നാണ് പൊലീസ് നിഗമനം.

Story Highlights : 3-siblings-drown-in-water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here