Advertisement

‘കുട്ടികളുടെ വിശേഷങ്ങളും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും; കുട്ടികളുടെ വാർത്തകൾക്കായി കുറച്ചുനേരം

December 12, 2021
Google News 1 minute Read

ട്വന്റി ഫോർ മൂന്നാം വാർഷികം ആഘോഷിച്ച വേളയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ വാർത്താ പരിപാടിയാണ് സ്റ്റുഡന്റ് ടി വി. പിള്ളേരുകളി അഥവാ സ്റ്റുഡന്റ് ടിവി’ എന്നാണ് ഈ പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. നന്നായി വാർത്ത വായിക്കുന്ന കുട്ടികളെ തെരഞ്ഞെടുത്താണ് കുട്ടികളെ കുറച്ചുള്ള വാർത്തകൾ ട്വന്റിഫോർ സംപ്രേഷണം ചെയ്യുന്നത്. പ്രഭാതങ്ങളിൽ ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലാണ് സ്റ്റുഡന്റ് ടിവി ഉൾപ്പെടുത്തിയിരിക്കുന്നത്.

തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ ലക്ഷ്മിയാണ് ഇന്ന് സ്റ്റുഡന്റ് ടി വി അവതരിപ്പിച്ചത്. വാർത്താതിരക്കുകൾക്കിടയിൽ കുട്ടികളുടെ വിശേഷങ്ങളും, കഴിവുകളും, അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അധികാരികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണ് സ്റ്റുഡന്റ് ടിവിയിലൂടെ.

കേരളത്തിൽ 47 ലക്ഷം വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ കൂടി ട്വന്റിഫോർ കാമറ ചലിപ്പിക്കണം എന്ന തിരിച്ചറിവിലാണ് ട്വന്റിഫോർ സ്റ്റുഡന്റ് ടിവി എന്ന വാർത്താപരിപാടി ആരംഭിച്ചത്. അവതരണവും റിപ്പോർട്ടിങ്ങും ഉൾപ്പെടെ കുട്ടികളാണ് സ്റ്റുഡന്റ് ടിവിയുടെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്. പരീക്ഷകൾ സംബന്ധിച്ചുള്ള അറിയിപ്പും ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നുണ്ട്. സ്റ്റുഡന്റ് ടിവിയിലേക്ക് വേണ്ട വാർത്തകളും ദൃശ്യങ്ങളും വി-ട്രാൻസ്ഫർ വഴി ഇ-മെയിലായാണ് അയക്കേണ്ടത്.

ഇ-മെയിൽ വിലാസം : studenttv@twentyfournews.com

Story Highlights : 24 student tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here