Advertisement

ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

December 12, 2021
Google News 1 minute Read

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. അതേസമയം മത്സരത്തില്‍ കേരളത്തിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു.

37-ാം മിനിറ്റുല്‍ ഒരു ലോങ്ങ് ത്രോയില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. മാഴ്‌സെലയാണ് ബംഗാളുകാര്‍ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്കം കേരളം സമനില നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള വാസ്‌കസിന്റെ ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ ഗോള്‍വര കടന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. കേരളത്തിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു. 15-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോൾ പിൻവലിക്കുകയായിരുന്നു. 88-ാം മിനിറ്റിലായിരുന്നു രണ്ടാം സംഭവം. ലൂണയുടെ ക്രോസില്‍ നിന്ന് ഡയസ് ഗോള്‍ നേടി. ആ ഗോളും റഫറി നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം.

Story Highlights : isl-kerala-blaster-drew-with-east-bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here