Advertisement

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണം; രാഷ്ട്രീയ നിയമനങ്ങൾ ഉടൻ റദ്ദാക്കണം; കെ സുരേന്ദ്രൻ

December 12, 2021
Google News 1 minute Read

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന സർവകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം വേണം. ഉന്നത വിദ്യാഭാസ മന്ത്രിയെ പുറത്തക്കണം. രാഷ്ട്രീയ നിയമനങ്ങൾ ഉടൻ റദ്ദാക്കണം. ഗവർണറുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പരസ്യമായി മറുപടി പറയണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാൻ താത്പര്യമില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പ് വയ്ക്കാൻ തയാറെന്നും ഗവർണർ അറിയിച്ചു.

Read Also : ‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി

തന്നെ മുന്നിൽ നിർത്തി നിയമനങ്ങൾ വേണ്ട. മുഖ്യമന്ത്രിയെ ചാൻസലർ ആക്കിയാൽ പ്രശ്നങ്ങൾ തീരും. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

കൂടാത്ത വിഷയത്തിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ആരോപണങ്ങളിൽ പുനഃപരിശോധനാ തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ഗവർണർക്കെതിരെ കേസ് നൽകിയ കലാമണ്ഡലം വിസിയെ പിന്തിരിപ്പിക്കാനും ആലോചന. കാലടി സർവകലാശാല ചാൻസലറുടെ അന്തിമ പട്ടികയിൽ 3 പേരുകൾ ഉൾപ്പെടുത്തിയേക്കും.

Story Highlights : ksurendran-against-university-appointment-pinarayivijayan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here