ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം

സി.ഡി.എസ് ജനറൽ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ ഹർജീന്ദർ സിംഗിന്റെ ഭൗതിദേഹത്തിൽ പ്രതിരോധ മന്ത്രി പുഷ്പചക്രം അർപ്പിച്ചു.
ഇന്ത്യൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, മറ്റ് സൈനിക ഉദ്യോഗസ്ഥരും ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, അദ്ദേഹത്തിന്റെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയർ ലഖ്ബിന്ദർ സിംഗ് ലിഡർ എന്നിവരുടെ ഭൗതികാവശിഷ്ടങ്ങൾ വെള്ളിയാഴ്ച പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചിരുന്നു. ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് 13 പേർ മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
Story Highlights : tribute-to-lt-col-harjinder-singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here