ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ മര്‍ദനത്തിനിരയായ യുവതി മരിച്ചു

ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ മര്‍ദനത്തിനിരയായ യുവതി മരിച്ചു. പുന്നപ്ര വടക്ക് വെളിയില്‍ അന്നമ്മ (35) ആണ് മരിച്ചത്. ഭര്‍ത്താവ് യേശുദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്.
ഇന്നലെയാണ് പുന്നപ്ര വടക്കുപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് വെളിയില്‍ അന്നമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദനമേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അന്നമ്മയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മരണകാരണം സംബന്ധിച്ച് വ്യക്തത വരണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് പൊലീസ് പറഞ്ഞു.
Read Also : ഭർതൃപീഡനം: മക്കളെ കൊലപ്പെടുത്തി യുവതി തൂങ്ങിമരിച്ചു
അന്നമ്മയും ഭര്‍ത്താവുമായി നാളുകളായി വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ യേശുദാസന്‍ മദ്യപിച്ച് വീട്ടിലെത്തുകയും അന്നമ്മയെ മര്‍ദിച്ചെന്നും കസേര കൊണ്ട് തലയ്ക്കടിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.
Story Highlights : domestic violence, alapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here