നെയ്യാറ്റിന്‍കരയില്‍ വീട് കയറി ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12മണിയോടെയാണ് ആക്രമണം. ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ സുനിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലനില്കുന്നുണ്ട്.
ഒരു മരണ വീട്ടിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് നേരിയ തോതിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാൻ എത്തിയവരാണ് ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം.
Story Highlights : goon-attack-again-in-tvm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here