സമരം ചെയ്യുന്ന കായിക താരങ്ങളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

നിയമന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായിക താരങ്ങളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കായിക താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിയമനം ആവശ്യപ്പെട്ടുള്ള സമരം പതിമൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ സർക്കാരിനെ അറിയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കായിക താരങ്ങള്‍ വ്യക്തമാക്കി.
Read Also : ‘എയർ ട്രാൻസ്പോർട് ആൻഡ് ടൂറിസം’ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
നിയമനം സംബന്ധിച്ച സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ആഴ്ചത്തോളമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുകയാണ് കായിക താരങ്ങൾ. മന്ത്രിയെ കാണാൻ ശ്രമിച്ചുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു. ഒടുവിലാണ് സർക്കാർ ഇപ്പോൾ ചർച്ചയ്ക്ക് തയാറായിരിക്കുന്നത്.
Story Highlights : kerala government to meet sportspersons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here