Advertisement

കേരളത്തിൽ 100 -ാം മത്തെ ഔട്ട് ലെറ്റുമായി മൈജി; ആശംസകൾ നേർന്ന് മഞ്ജു വാര്യർ

December 13, 2021
Google News 1 minute Read

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ നൂറാമത്തെ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ പതിനാറ് വർഷത്തെ പ്രയത്നം കൊണ്ടാണ് മൈജി ഗ്രൂപ്പ് ഈ നേട്ടം കൈവരിക്കുന്നത്. ഈ മാസം 22- ന് പെരിന്തൽമണ്ണയിൽ പുതിയ സ്റ്റോർ ആരംഭിക്കുന്നതോടെ മൈജിയുടെ നൂറാമത് ഔട്ട്ലെറ്റ് എന്ന സ്വപ്നം യാഥാർഥ്യവുകയാണ്.

ഇതിനുപുറമെ കേരളത്തിൽ 500 കോടി രൂപ കൂടി നിക്ഷേപിക്കാനും നാലായിരത്തോളം ആളുകൾക്ക് ഇതിലൂടെ ജോലി നൽകാനും കമ്പനിയ്ക്ക് പദ്ധതി ഉണ്ടെന്നും മൈജി ചെയർമാൻ എ കെ ഷാജി മാരിയറ്റ് ഹോട്ടലിൽ വെച്ചുനടന്ന ചടങ്ങിൽ പറഞ്ഞു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്കും ജിസിസിഎ രാജ്യങ്ങളിലേക്കും കൂടി കമ്പനിയുടെ വളർച്ച വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മൈജി അധികൃതരെന്ന് ചെയർമാൻ അറിയിച്ചു .

അതേസമയം മോഹൻലാലിന് പുറമെ മൈ ജിയുടെ മുഖമാവുകയാണ് നടി മഞ്ജു വാരിയർ. മൈജിയുടെ വളർച്ചയിൽ മഞ്ജുവാര്യരും സന്തോഷം പങ്കുവെച്ചു. ഒരു വീട്ടിലേക്ക് ആവശ്യമായ ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളുമെല്ലാം വമ്പിച്ച വിലക്കുറവിലും ഓഫറുകളിലും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മൈജിയിലുള്ളത്.

Story Highlights : MyG 100 th future store

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here