Advertisement

ഇരട്ടി മധുരം ഈ വിജയം; മിസ് യൂണിവേഴ്‌സ് വേദിയിൽ ഹർനാസ് തിളങ്ങിയ ഗൗൺ രൂപകൽപന ചെയ്തത് പ്രശസ്ത ട്രാൻസ് വുമൺ ഡിസൈനർ സൈഷ ഷിൻഡെ…

December 14, 2021
Google News 2 minutes Read

ഇന്ത്യയുടെ 21 വർഷത്തെ കാത്തിരിപ്പിനാണ് ഹർനാസ് സന്ധു വിരാമമിട്ടത്. ‘മിസ് യൂണിവേഴ്‌സ്’ കിരീടം സ്വന്തമാക്കി രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ ഇരുപത്തിയൊന്നുകാരി. രാജ്യം മുഴുവൻ ഹർനാസ് സന്ധുവിന്റെ നേട്ടത്തെ ആഘോഷിക്കുമ്പോൾ അതിൽ ആഘോഷിക്കപ്പെടേണ്ട ഒരു പേര് കൂടിയുണ്ട്. പ്രശസ്ത ട്രാന്‍സ് വുമൺ ഡിസൈനർ സൈഷ ഷിൻഡെയുടേത്…

മിസ് യൂണിവേഴ്‌സ് വേദിയിൽ ഹർനാസ് ധരിച്ച വസ്ത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫാഷൻ ലോകത്തിന്റെ കണ്ണുകൾ പതിഞ്ഞ ഏറെ പ്രശംസ പിടിച്ചു പറ്റിയ ആ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് ഡിസൈനർ സൈഷ ഷിൻഡെയാണ്. ഡീപ് നെക്ക്‌ലൈനിൽ സിൽവർ വർക്കുകളാൽ മനോഹരമായി ഒരുക്കിയ ഗൗൺ ഒരേ സമയം ബോൾഡും മേഡേണുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് താരസുന്ദരിമാർക്ക് വേണ്ടി ഗൗൺ ഡിസൈൻ ചെയ്തും സൈഷ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

അവിശ്വസനീയവും ശക്തവുമായ സൈഷയുടെ യാത്രയിൽ നേട്ടത്തിന്റെ ഒരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ്. ഇതിന് മുമ്പ് ദീപിക, കരീന, അനുഷ്‌ക, തപ്‌സി, കത്രീന തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾക്കായി സൈഷ ഷിൻഡെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. 40 കാരിയായ ഡിസൈനർ മുമ്പ് മിസ് ഇന്ത്യ മത്സരാർത്ഥികൾക്കായും ഗൗണുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. “ഓരോ തവണയും മിസ് യൂണിവേഴ്സ് നടക്കുമ്പോൾ ഞാൻ വളരെ ആവേശഭരിതയാണ്. ഞങ്ങളുടെ പെൺകുട്ടികൾക്ക് വളരെയധികം കഴിവുണ്ടെന്ന് അറിയുന്നത് ആവേശകരവും അങ്ങേയറ്റം അഭിമാനകരവുമാണ്.” ഷിൻഡെ പറയുന്നു.

മിസ് യൂണിവേഴ്‌സായി ലാറ ദത്ത തെരെഞ്ഞെടുത്ത സമയത്ത് ഞാൻ വിദ്യാർത്ഥിയായിരുന്നു. മിസ് യൂണിവേഴ്സ് ആകുന്ന ഇന്ത്യക്കാരിക്കു വേണ്ടി ഗൗൺ ഡിസൈൻ ചെയ്യണമെന്ന് ഏറെക്കാലത്തെ ആഗ്രഹം ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതായും സൈഷ പറയുന്നു.

“ഒരു അന്താരാഷ്ട്ര മത്സരത്തിൽ മിസ് ഇന്ത്യയിൽ നിന്ന് ഒരു നിശ്ചിത പ്രതീക്ഷയുണ്ട്. അവൾ സുന്ദരിയും മനോഹരിയുമാകുന്നതിനൊപ്പം ബോൾഡും ഇൻഡിപെൻഡന്റും ആയിരിക്കണം”. ഇത് മുന്നിൽ വെച്ചാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ‘സാധാരണ’ ജീവിതം നയിക്കുന്ന ധാരാളം ട്രാൻസ് സ്ത്രീകൾ നമുക്കിടയിൽ ഉണ്ട്. എന്നിലൂടെ ബാക്കി ട്രാൻസ് വുമൺസിനും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർക്കും അവരുടെ ഇഷ്ടമേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇത് ഒരു പ്രചോദനം ആകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

ഈ വർഷം ജനുവരിയിലാണ് സൈഷ ട്രാൻസ്‌വുമണായ വിവരം സൈഷ ലോകത്തെ അറിയിച്ചത്. അതോടൊപ്പം സ്വപ്നിൽ എന്ന പേര് മാറ്റി സൈഷ ഷിൻഡെ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Story Highlights : Harnaaz Sandhu’s Miss Universe Gown Was Designed By Transwoman Saisha Shinde

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here