Advertisement

ഭീകരവാദ ആരോപണം ബിജെപിയെ സഹായിക്കാന്‍: കെ സുധാകരന്‍ എംപി

December 15, 2021
Google News 1 minute Read
k sudhakaran warn dcc president

ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിൻ്റെ കുടുംബത്തിനായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി സര്‍ക്കാരിൻ്റെ പൊലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരന്‍ എംപി.

മുസ്ലീം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകര പ്രവര്‍ത്തനത്തിൻ്റെ നിഴലില്‍ നിര്‍ത്തിയ പൊലീസ് നടപടി സംശയാസ്പദമാണ്. പൊലീസിൻ്റെ നടപടി വിവാദമായപ്പോള്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നീക്കത്തിന് പിന്നില്‍ സിപിഐഎം, ബിജെപി അന്തര്‍ധാരയുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനും ബിജെപിയെ വളര്‍ത്തുന്നതിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം പകരുന്ന ഇത്തരം സംഘപരിവാര്‍ അജണ്ടകള്‍ മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും അത് പിന്‍വലിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ജനകീയ സമരത്തില്‍ പങ്കെടുത്തതിൻ്റെ പേരില്‍ മുസ്ലീം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരവാദികളാക്കന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights : k-sudhakaran-on-police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here