സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാല്‍നൂറ്റാണ്ടിനിപ്പുറം വ്യക്തിഹത്യകളില്ലാതെ നടന്ന ജില്ലാ സമ്മേളനമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.
37 ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 180 പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സിപിഐഎമ്മിന്റെ എറണാകുളം ജില്ലാ സമ്മേളനം നടന്നത്. ഇതില്‍ 33 പേര്‍ വനിതാ പ്രതിനിധികളായിരുന്നു. രണ്ടുദിവസം നീണ്ട പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും മറുപടിയും നടന്നു.
വിവിധ വിഷയങ്ങളില്‍ നേതൃത്വവും സര്‍ക്കാരും പ്രതിനിധികളുടെ വിമര്‍ശനത്തിന് വിധേയരായി. എങ്കിലും പരസ്പരം ചെളി വാരിയെറിഞ്ഞില്ലെന്നത് നേതൃത്വത്തിന് ആശ്വസിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അത് തുറന്നുപറഞ്ഞു.
Read Also : ബിജെപി അനുഭാവിക്കായി ശുപാര്‍ശ; ഐ.ബി സതീഷിനോട് വിശദീകരണം തേടി സിപിഐഎം
ഉച്ചയോടെ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. സി എന്‍ മോഹനന് തന്നെയാണ് സാധ്യത. 45 അംഗ ജില്ലാ കമ്മിറ്റി 46 ആയി ഉയര്‍ത്തും. വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം. സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുതിര്‍ന്ന നേതാക്കളായ സരോജിനി ബാലാനന്ദന്‍, എംഎം ലോറന്‍സ് അടക്കമുള്ളരെ സമ്മേളനത്തില്‍ ആദരിക്കും.
Story Highlights : cpim ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here