Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16-12-2021)

December 16, 2021
Google News 2 minutes Read
news round up dec 16

ഒമിക്രോൺ : കോങ്കോയിൽ നിന്ന് എറണാകുളത്തെത്തിയ വ്യക്തിയുടെ സമ്പർക്ക പട്ടിക വിപുലം ( news round up dec 16 )

കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടി വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ഹോട്ടലുകളിലും പോയി. കോങ്കൊ ഹൈ റിസ്‌ക് രാജ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആളുകളെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സ്ത്രീകൾ കാല് ഉയർത്തി ഇരിക്കാൻ പാടില്ലെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരൻ; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഡോ.അജിത്ര

അഡീഷ്ണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്‌ക്കെത്തിയ പിജി വിദ്യാർത്ഥി നേതാവിന് അധിക്ഷേപം. സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടിലെന്നാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ താക്കീത്. കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്രയെ ആണ് അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് അജിത്ര ട്വന്റിഫോറിനോട് പറഞ്ഞു.

‘ചിലർക്ക് ദ്രോഹമനസ്ഥിതി’; വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ തിരിച്ചറിയണം; മുഖ്യമന്ത്രി

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർക്ക് ദ്രോഹമനസ്ഥിതിയാണ്. പ്രയാസങ്ങൾ ഉണ്ടാക്കുകയാണ് ഇവരുടെ പരിപാടി. വ്യവസായങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തെ ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം; ശശി തരൂർ എം.പി

മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എം പി. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നെന്ന് ശശി തരൂർ എം പി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉദഘാടനത്തിലാണ് ശശി തരൂർ എം.പിയുടെ പ്രശംസ.

കെ.റെയിൽ പദ്ധതി കേരളത്തിന് ഗുണകരമല്ല; ഇ.ശ്രീധരൻ

സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ, അത് നിശ്ചിത സമയത്ത് പൂർത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; 2 മരണം, 15 പേർക്ക് പരുക്ക്

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു.

സ്ത്രീകളുടെ വിവാഹ പ്രായം 21ലേക്ക്; ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തും. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് വിവരം. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020ലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ നടപ്പിലാക്കാന്‍ പോകുന്നത്.

അരിക്കലത്തിലും കുക്കറിലും 17 ലക്ഷം; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.

സമരം ഭാഗികമായി പിൻവലിച്ച് പിജി ഡോക്ടർമാർ; ഇനി പിന്തുണയ്ക്കില്ലെന്ന് ഹൗസ് സർജൻസ്

പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കും. സർക്കാർ അഭ്യർത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. അതേസമയം ഒ.പി വാർഡ് ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.

വയനാട്ടില്‍ വീണ്ടും കടുവ പശുവിനെ കൊന്നു; കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതം

വയനാട് കുറുക്കന്‍മൂല മേഖലയില്‍ വീണ്ടും കടുവയിറങ്ങി. പയ്യംമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്റെ പശുവിനെ കൊന്നു. ഒരാടിനെ കാണാനില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കുറുക്കന്‍മൂലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണിത്. ഇതോടെ കടുവ ആക്രമിച്ച് കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി.

1971ലെ ഇന്ത്യ-പാക് യുദ്ധ വിജയത്തിന് 50 വയസ്

1971ല്‍ പാകിസ്താനുമായി നടത്തിയ നടത്തിയ യുദ്ധത്തില്‍ ഇന്ത്യ വിജയം കൈവരിച്ചിട്ട് 50 ആണ്ട് തികയുന്നു. പാകിസ്താനില്‍ നിന്ന് മോചനം നേടി ബംഗ്ലാദേശ് എന്ന രാജ്യം പിറന്ന ചരിത്ര ദിവസമാണിത്. 1947ല്‍ ഇന്ത്യ-പാക് വിഭജന സമയത്ത് മുസ്ലിം ഭൂരിപക്ഷമായ കിഴക്കന്‍ ബംഗാളിനെ കൂടി പാകിസ്താന്റെ ഭാഗമാക്കി. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്താനും ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ പാകിസ്താനും തമ്മില്‍ അന്നുമുതല്‍ക്കെ അസ്വാരസ്യങ്ങളുണ്ടായിത്തുടങ്ങിയിരുന്നു.

Story Highlights : news round up dec 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here