Advertisement

നടിയെ ആക്രമിച്ച കേസ്: വിടുതൽ ഹര്‍ജി പിന്‍വലിച്ച് ദിലീപ്

December 17, 2021
Google News 1 minute Read

നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. സാക്ഷി വിസ്‌താരം വിചാരണക്കോടതിയിൽ ആരംഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.

Read Also : വെളുത്ത മണലാരണ്യങ്ങളും പളുങ്ക് പോലെ തിളങ്ങുന്ന കടലും; ലോകത്തെ ഏറ്റവും സുന്ദരമായ കടൽതീരത്തിന്റെ വിശേഷങ്ങൾ…

തുടർന്ന് ഹർജി പിൻവലിക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു സുപ്രിംകോടതി. വിചാരണ അന്തിമഘട്ടത്തിലാണ്, ഹര്‍ജിയുമായി മുന്നോട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. 2020ലാണ് ഹർജി നൽകിയത്.

Story Highlights : dileep-witdraws-petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here