കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം സുപ്രധാനം : മന്ത്രി പി പ്രസാദ്

കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാൻ കഴിയുന്നത്ര തയ്യാറാകണമെന്ന് കാർഷിക പി പ്രസാദ്. ഇക്കോ ഷോപ്പിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ വിപണന യൂണിറ്റിന്റെയും ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലി രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന്റെ പ്രാധാന്യമേറെയാണ്. ‘ഞാനും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. കുടുംബശ്രീ, ഹോർട്ടികോർപ്പ് ഇക്കോ ഷോപ്പുകൾ എന്നിവ വിപണനകേന്ദ്രങ്ങളാക്കണമെന്നും മന്ത്രി പറഞ്ഞു.
ചടയമംഗലം മണ്ഡലത്തിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾക്ക് വലിയ സാധ്യതയുണ്ട്. ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുക്കുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കർഷകരിൽ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Story Highlights : minister prasad about farming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here