പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ഡ്യൂട്ടി ഡോക്ടർ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ബന്ധുക്കൾ

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഡീസൻ്റ്മുക്ക് സ്വദേശിനി ചാന്ദനയാണ് മരിച്ചത്. ഈ മാസം 15നാണ് ചാന്ദനയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ചാന്ദന പ്രസവിച്ചു. പ്രസവത്തോടെ യുവതി മരണപ്പെടുകയായിരുന്നു.
ഡ്യൂട്ടി ഡോക്ടർ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ജൂനിയർ ഡോക്ടർമാർ മാത്രമാണ് കേസ് അറ്റൻഡ് ചെയ്തത്. ചാന്ദനയ്ക്ക് കടുത്ത രക്തസ്രാവമുണ്ടായി. എന്നിട്ടും കൃത്യമായ ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായില്ല എന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ എത്തി ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി. വിഷയത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല.
Story Highlights : woman death delivery kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here