Advertisement

ചെന്നൈയിലേക്ക് തന്നെ തിരികെയെത്താൻ ആഗ്രഹിക്കുന്നു: ആർ അശ്വിൻ

December 18, 2021
Google News 2 minutes Read
ashwin chennai super kings

ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരികെയെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് സ്പിന്നർ ആർ അശ്വിൻ. തനിക്ക് പ്രിയപ്പെട്ട ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് എന്നും കളി ആരംഭിച്ച സ്ഥലത്തു തന്നെ തിരികെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അശ്വിൻ പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സിൽ കളി തുടങ്ങിയ അശ്വിൻ പിന്നീട് പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹിക്കായാണ് താരം കളിച്ചത്. അശ്വിനെ ഡൽഹി ടീമിൽ നിന്ന് റിലീസ് ചെയ്തിരുന്നു. (ashwin chennai super kings)

എനിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് എന്നാൽ സ്‌കൂൾ പോലെയാണ്. എൽകെജിയും യുകെജിയും പ്രൈമറി സ്‌കൂളും ഹൈസ്‌കൂളും ബോർഡ് എക്‌സാമും എല്ലാം ഇവിടെയായിരുന്നു. പിന്നെ മറ്റൊരു സ്‌കൂളിലേക്ക് പോയി. പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചു. ഇതൊക്കെ കഴിഞ്ഞാൽ തിരികെ വീട്ടിലേക്ക് തന്നെയല്ലേ വരേണ്ടത്? ഇങ്ങനെ ആഗ്രഹിച്ചാലും ലേലത്തിൽ സംഭവിക്കുന്നത് പോലെയാവും കാര്യങ്ങൾ. 10 ടീമുകളും 10 വ്യത്യസ്ത തന്ത്രങ്ങളുമായാണ് വരുന്നത് എന്നും അശ്വിൻ പറഞ്ഞു.

Read Also : ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി ആൻഡി ഫ്ലവർ

ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി സിംബാബ്‌വെയുടെ മുൻ സൂപ്പർ താരം ആൻഡി ഫ്ലവറിനെ നിയമിച്ചു. പഞ്ചാബ് കിംഗ്സിൻ്റെ സഹ പരിശീലകനായിരുന്ന താരം ഈ മാസാദ്യം സ്ഥാനം ഒഴിഞ്ഞിരുന്നു. ആൻഡി ഫ്ലവറിനൊപ്പം ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ പരിശീലകനുമായ ഡാനിയൽ വെട്ടോറിയെയും സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവിൽ വെട്ടോറിയെ മറികടന്ന് ഫ്ലവർ ടീം പരിശീലകനാവുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കുമെന്ന് സൂചനയുണ്ട്. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഐപിഎലിൽ 95 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡെയിൽ സ്റ്റെയ്ൻ.

അതേസമയം, ട്രെവർ ബെയ്‌ലിസിനു പകരം ടോം മൂഡി സൺറൈസേഴ്സ് മുഖ്യ പരിശീലകനാവും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്നു മൂഡി. മൂഡിക്കൊപ്പമാവും ബെയ്‌ലിസ് പ്രവർത്തിക്കുക. മുൻ ദേശീയ താരം ഹേമങ് ബദാനിയും സൺറൈസേഴ്സ് പരിശീലക സംഘത്തിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.

Story Highlights : ashwin chennai super kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here