Advertisement

സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ടോ? കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ അറിയാൻ…

December 18, 2021
Google News 2 minutes Read

കൗമാരക്കാരിൽ വിഷാദ രോഗവും ഉത്ക്കണ്ഠയും വർദ്ധിച്ചു വരുന്നത് ഏറെ ചർച്ച ചെയ്ത വിഷയമാണ്. അതിനൊരു കാരണമായി പറയുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം തന്നെയാണ്. ഒരുപക്ഷെ കേൾക്കുമ്പോൾ നമുക്ക് വിശ്വസിക്കാൻ പറ്റാത്ത കാരണങ്ങളാണ് ഇതൊക്കെയെന്ന് തോന്നിയേക്കാം.. സോഷ്യൽ മീഡിയയിൽ ലൈക്ക് കുറയുന്നതും റിപ്ലൈ കിട്ടാത്തതും എല്ലാം നമ്മുടെ യുവത്വങ്ങളെ ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ടെൻഷൻ അടിക്കേണ്ട കാര്യങ്ങളാണോ ഇതൊക്കെ എന്ന് കേൾക്കുമ്പോൾ നമുക്ക് തോന്നിയേക്കാം… പക്ഷെ ഇതെല്ലാം ഉത്കണ്ഠയ്ക്ക്കും വിഷാദ രോഗത്തിനും ഇടവെയ്ക്കുന്നുണ്ട്.

പക്ഷെ ഇത് കൗമാരക്കാരെ മാത്രമാണോ ബാധിക്കുന്നത്? അല്ല എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ട്.
ടിക്ടോക്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ മുതിർന്നവരിലും വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും മാനസിക വിഷമതകൾക്കും വഴിവെയ്ക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലിലെ പഠന റിപ്പോർട്ടിലാണ് ഇങ്ങനെ പ്രസിദ്ധീകരിച്ചത്. 2020 മെയ്ക്കും 2021 മെയ്ക്കും ഇടയിൽ ശരാശരി 56 വയസ്സ് പ്രായമായ 5395 പേരിലാണ് പഠനം നടത്തിയത്.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

ഈ പഠന റിപ്പോർട്ടിൽ നിന്നാണ് സമൂഹ മാധ്യമങ്ങൾ മുതിർന്നവരുടെ മാനസികാരോഗ്യത്തെ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നു ഗവേഷകര്‍ നിരീക്ഷിച്ചത്. സമൂഹമാധ്യമങ്ങൽ ഉപയോഗിക്കാത്ത മുതിർന്നവരെ അപേക്ഷിച്ച് ഫെയ്സ്ബുക്ക്, ടിക്ടോക്, ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന മധ്യവയസ്‌കര്‍ വിഷാദത്തിന് സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ആന്‍ഡ് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗത്തിലുള്ള ഗവേഷകരാണ് ഇതിന് നേതൃത്വം നൽകിയത്. എന്നാല്‍ സമൂഹ മാധ്യമങ്ങളാണ് ഇവരെ വിഷാദത്തിലേക്ക് നയിച്ചതെന്ന് ഉറപ്പിക്കുന്ന മതിയായ തെളിവുകൾ പഠനം നിരത്തുന്നില്ല. ഒന്നെങ്കിൽ മാനസിക വിഷമതകൾ ഉള്ളവർ സമൂഹ മാധ്യമങ്ങളിലേക്ക് കടന്നുവരുന്നതാകാം ഇത്.

എങ്കിലും കുട്ടികളെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചെലവിടുന്ന സമയത്തെ കുറിച്ച് മുതിർന്നവരും ശ്രദ്ധാലുക്കളായിരിക്കണം എന്ന് വിദഗ്ദർ പറയുന്നു.

Story Highlights : Is depression linked with social media use in adults

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here