രോഹിണി കോടതിയിലെ സ്‌ഫോടനം; ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഡൽഹി രോഹിണി കോടതിയിലെ സ്‌ഫോടനത്തിൽ ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡിആർഡിഒ ശാസ്ത്രഞ്ജൻ ഭരത് ഭൂഷൺ കട്ടാരിയയാണ് അറസ്റ്റിലായത്.
അയൽക്കാരനായ അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ബോംബ് നിർമ്മിച്ചതും ഇയാളെന്ന് പൊലീസ് പറയുന്നു. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്ഠിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് കോടതിക്കുള്ളിൽ നടന്നത്. ഭരത് ഭൂഷൺ സ്വന്തമായി നിർമ്മിച്ച ബോംബ് ബാഗിനുള്ളിലാക്കി കോടതി മുറിക്കുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു.
Read Also : ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; 2 മരണം, 15 പേർക്ക് പരുക്ക്
അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്‌ഫോടനം നടത്തി. നിർമ്മാണത്തിൽ വന്ന പിഴ കാരണം സ്‌ഫോടക വസ്തുവിന് തീപിടിച്ചില്ല. ഇതു കാരണമാണ് വലിയ സ്‌ഫോടനം ഒഴിവായതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടൂതൽ അന്വേഷണം നടക്കുകയാണ്.
Story Highlights : rohini district court blast drdo arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here