വിവാഹപ്രായം ഉയർത്താനുള്ള ബിൽ നാളെ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി; ഇരു സഭകളുടേയും അജണ്ടയിൽ ബില്ല് ഇല്ല

സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുള്ള ബിൽ നാളെ പാർലമെന്‍റിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാർലമെന്റിലെ ഇരു സഭകളുടെയും അജണ്ടയിൽ ബിൽ അവതരണം ഇതുവരെ ഉൾപ്പെടുത്തിയില്ല. ബിൽ രാവിലെ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുകയാണെങ്കിൽ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാൻ സാധിക്കും. ബില്ലിനെ പറ്റി സർക്കാർ മൗനം പാലിക്കുകയാണ്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അതേസമയം ബില്ലിൽ എന്ത് നിലപാട് എടുക്കണമെന്നതിൽ കോൺഗ്രസ്സിൽ ആശയഭിന്നത തുടരുകയാണ്.ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടാൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗും, എസ്പിയും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മൗനം തുടരുകയാണ്.
Story Highlights : bill-to-raise-womens-marriage-age-to-21-may-not-be-introduced-in-parliament-this-monday-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here