Advertisement

ലിംഗസമത്വം ഉറപ്പാക്കുന്നതിന് സ്‌കോട്ട്‌ലൻഡിൽ ആൺകുട്ടികളുടെ യൂണിഫോം പാവാടയും ഷർട്ടും ? [24 Fact check]

December 19, 2021
Google News 2 minutes Read
boys wearing skirts fact check

ലിംഗസമത്വും, ജെൻഡർ ന്യൂട്രൽ സ്‌കൂൾ യൂണിഫോമുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബാലുശേരി സ്‌കൂളിൽ പെൺകുട്ടികൾക്കും ഷർട്ടും പാന്റും യൂണിഫോമാക്കിയതോടെ നിരവധി സംഘടനകളാണ് ഇതിനെതിരെ രംഗത്തെത്തിയത്. പിന്നാലെ നടപടി സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഈ ചർച്ചയോടനുബന്ധിച്ച് നവമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ഒരു ചിത്രമുണ്ട്. പാവാട ധരിച്ച് നിൽക്കുന്ന ആൺകുട്ടികളുടെ ചിത്രം. ( boys wearing skirts fact check )

ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കോട്ട്‌ലൻഡിൽ ആൺകുട്ടികൾക്ക് പാവാടയും ഷർട്ടുമാണ് യൂണിഫോം എന്നതാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. എന്നാൽ ഇത് വാസ്തവമാണോ ? പകുതി മാത്രമേ ഇതിൽ സത്യമുള്ളു.

Read Also : ലിംഗസമത്വം: സ്പെയിനിലെ സ്കൂളിൽ വിദ്യാർത്ഥികളെ വീട്ടു ജോലി പഠിപ്പിക്കുന്നു

സാധാരണഗതിയിൽ വ്യാജ വാർത്തകളിൽ ചിത്രമുൾപ്പെടെ ഫോട്ടോഷോപ്പ് ചെയ്യാറുണ്ടെങ്കിലും ഈ ചിത്രം യഥാർത്ഥമാണ്. സ്‌കോട്ട്‌ലൻഡിൽ ആൺകുട്ടികൾ പാവാട ധരിച്ച് എത്തിയിരുന്നു. എന്നാൽ അത് ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള യൂണിഫോം അല്ല മറിച്ച്, കടുത്ത ചൂടിനെ തുടർന്ന് യൂണിഫോം പാന്റിന് പകരം ട്രൗസറാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ അധികൃതർക്കെതിരെ പാവാടയിട്ട് പ്രതിഷേധിക്കുന്നതാണ്. പരിശോധനയിൽ ഈ ചിത്രം സ്‌കോട്ട്‌ലൻഡിലേതല്ല, ഇംഗ്ലണ്ടിൽ നിന്നുള്ളതാണെന്നും കണ്ടെത്തി.

Story Highlights : boys wearing skirts fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here