Advertisement

‘കൂടുതൽ ബഹളം വെക്കുന്നവർക്ക് വേണ്ടി അവർ വിസിലൂതും’; റഫറിയിങിനെതിരെ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ

December 19, 2021
Google News 2 minutes Read
skinkys blasters isl referees

ഐഎസ്എൽ റഫറിയിങിനെതിരെ ആഞ്ഞടിച്ച് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. സീസണിലെ റഫറിയിംഗ് പിഴവുകൾ സഹിക്കാവുന്നതിനും അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സ്കിൻകിസ് ഇക്കാര്യം വ്യക്തമാക്കിയത്. (skinkys blasters isl referees)

“കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് തവണ മത്സരഫലത്തെ സ്വാധീനിക്കുന്ന തരത്തിൽ ഞങ്ങൾക്കെതിരെ റഫറി തീരുമാനമെടുത്തു. ചില മത്സരങ്ങളിൽ ഒന്നിലധികം തവണയുണ്ടായി. ഇത് വളരെ അധികമാണ്. റഫറിമാർ മനുഷ്യരാണെന്നതും അവർക്ക് തെറ്റുപറ്റാമെന്നതുമൊക്കെ ശരിതന്നെ. ഒരു തവണ തെറ്റുപറ്റിയാൽ മനസ്സിലാക്കാം. പക്ഷേ, ഇവിടെ അഞ്ച് മത്സരത്തിനിടെ മൂന്ന് തവണയാണ് സംഭവിച്ചത്. ഇത് അം​ഗീകരിക്കാനാവില്ല. ഇവിടെയുള്ള പ്രധാന പ്രശ്നം, റഫറിമാർ വിസിൽ മുഴക്കുന്നത് കളിക്കാരുടെ പ്രതികരണവും സൈഡ് ബെഞ്ചിൽ നിന്നുള്ള സമ്മർദ്ദവും കാരണമാണ്. കൂടുതൽ ബഹളം വെക്കുന്ന ടീമിന് അനുകൂലമായാണ് റഫറിമാർ വിസിലൂതുന്നത്. ഐഎസ്എലിൽ കൂടുതൽ കാലമായിട്ടുള്ളവർക്ക് ഇക്കാര്യം നന്നായി അറിയാം. അവർ ബഹളം വച്ച് റഫറിയിങ് തങ്ങൾക്ക് അനുകൂലമാക്കും.”- സ്കിൻകിസ് പറഞ്ഞു.

Read Also : ബ്ലാസ്റ്റേഴ്സിന് ഇന്ന് കടുപ്പം; എതിരാളികൾ മുംബൈ സിറ്റി എഫ്സി

അതേസമയം, ബ്ലാസ്റ്റേഴ് ഇന്ന് ആറാം മത്സരത്തിനിറങ്ങും. 6 മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഇന്നത്തെ എതിരാളികൾ. ബ്ലാസ്റ്റേഴ്സ് ആവട്ടെ അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ചെന്നൈ എഫ്സി എന്നിവരെയൊക്കെ അനായാസം കീഴടക്കിയ മുംബൈക്ക് ഹൈദരാബാദിനു മുന്നിലാണ് അടിതെറ്റിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദ് വിജയിക്കുകയായിരുന്നു. ഇത്തരം പ്രകടനം നടത്താൻ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സ് കരുതുന്നത്. പരുക്കിൽ നിന്ന് മുക്തനായി തിരികെ എത്തിയ ഹർമൻജോത് ഖബ്ര ഇന്ന് ആദ്യ ഇലവനിൽ കളിച്ചേക്കും. അതേസമയം, എനെസ് സിപോവിച് പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാണ്.

മുംബൈ സിറ്റിയും ബ്ലാസ്റ്റേഴ്സും തമ്മിൽ മുൻപ് 14 തവണ ഏറ്റുമുട്ടിയപ്പോൾ ആകെ രണ്ട് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിനു വിജയിക്കാനായത്.

Story Highlights : karolis skinkys kerala blasters against isl referees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here