മുംബൈയെ ഞെട്ടിച്ച് സഹൽ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്യുന്നു. 27ആം മിനിട്ടിൽ മലയാളി താരം സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സിനു ലീഡ് സമ്മാനിച്ചത്. പെരേര ഡിയാസ് ഗോളിലേക്ക് വഴിയൊരുക്കി. ഇതല്ലാതെ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചില്ല.
തകർപ്പൻ പാസിംഗ് ഗെയിം കളിച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയെ വിറപ്പിച്ചു നിർത്താൻ ബ്ലാസ്റ്റ്ഴ്സിനു കഴിഞ്ഞു. അവരുടെ പാസിംഗ് ഗെയിം തകർത്ത ബ്ലാസ്റ്റേഴ്സ് അസാമാന്യ വേഗതയുള്ള ബിപിൻ സിംഗിനെ ഫലപ്രദമായി തടഞ്ഞുനിർത്തി. പിൻനിരയിൽ ഇന്ന് അരങ്ങേറിയ റുയിവ ഹോർമിപോം ഗംഭീര പ്രകടനം കാഴ്ചവച്ചു. 11ആം മിനിട്ടിൽ ആൽവാരോ വാസ്കസ് തൊടുത്ത ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റ് ഷോട്ട് മുഴുനീള ഡൈവിലൂടെയാണ് നവാസ് സേവ് ചെയ്തത്. 27ആം മിനിട്ടിൽ ഗോളെത്തി. ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച പാസ് ഒരു ബുള്ളറ്റ് വോളിയിലൂടെ സഹൽ വലയിലെത്തിച്ചു. സീസണിൽ സഹലിൻ്റെ രണ്ടാം ഗോളാണ് ഇത്.
ഗോളിനു ശേഷം തിരിച്ചടിക്കാൻ മുംബൈ പലതവണ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു.
Story Highlights : kerala blasters lead mumbai city fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here