ആഴ്സണൽ താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം; ലീഡ്സ് ആരാധകൻ അറസ്റ്റിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിലെ താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ ലീഡ്സ് ആരാധകൻ അറസ്റ്റിൽ. വെസ്റ്റ് യോർക്‌ഷയർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരാധകന് ആജീവനാന്ത വിലക്കേർപ്പെടുത്തും. മത്സരത്തിൽ ആഴ്സണൽ ഒന്നിനെതിരെ 4 ഗോളുകൾക്ക് വിജയിച്ചിരുന്നു.
ആഴ്‌സണൽ ബെഞ്ചിലിരുന്ന താരങ്ങളാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. നുനോ ടവരസും നികോളാസ് പെപ്പെയും വാം അപ്പ് ചെയ്യുന്നതിനിടെ ഗാലറിയിൽ നിന്ന് ഇയാൾ അധിക്ഷേപം നടത്തുകയായിരുന്നു. സംഭവം ആഴ്‌സണൽ താരം റോബ് ഹോൾഡിങ് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് പരിശീലകൻ മൈക്കൽ ആർതേറ്റയും ഇക്കാര്യത്തിൽ പരാതിപ്പെട്ടു. ഇതോടെ അല്പ സമയത്തേക്ക് മത്സരം തടസപ്പെട്ടു.
Story Highlights : racism arsenal leeds fan arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here