ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകം, അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് ബിജെപി; വിവരങ്ങൾ തേടി എൻഐഎ

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതക അന്വേഷണം എൻ ഐ എ ഏറ്റെടുക്കണമെന്ന് ബിജെപി. പൊലീസിൽ നിന്നും എൻഐഎ വിവരങ്ങൾ തേടി. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പൊലീസിൽ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ നമ്പറുകൾ, യാത്രാ വിവരങ്ങൾ, പശ്ചാത്തലം എന്നിവയിലാണ് വിവരശേഖരണം നടത്തിയത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ഏതെങ്കിലും കാരണവശാൽ കേസ് ഏറ്റെടുക്കേണ്ടി വന്നാൽ അതിന് ഉപകരിക്കുക എന്ന ലക്ഷ്യം കൂടി വിവര ശേഖരണത്തിലുണ്ട്. നേരത്തെയുള്ള പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങൾ എൻഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ നിലവിലെ വിവരങ്ങൾ പൊലിസിൽ നിന്നും ശേഖരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത കേരളത്തിൽ എത്തി വിമർശനമുന്നയിച്ച സാഹചര്യത്തിൽകൂടിയാണ് നടപടി.
Story Highlights : aalapuzha-political- murders-nia-investigate-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here