ശൈശവ വിവാഹ ഭേഭഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

ശൈശവ വിവാഹ ഭേഭഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ പ്രസിദ്ധപ്പെടുത്തിയ പ്രതിദിന നടപടി സൂചികയിൽ ബിൽ ഇടം പിടിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം അജണ്ട ഭേഭഗതിപ്പെടുത്തിയാകും സർക്കാർ ബിൽ ഇന്ന് സഭയിൽ എത്തിക്കുക. ( child marriage amendment bill parliament )
സ്ത്രീകളുടെ വിവാഹപ്രയം 21 ആക്കുന്ന നടപടികളുടെ ഭാഗമാണ് ബിൽ അവതരണം. ബില്ലിനെ എതിർക്കും എന്നാണ് പ്രതിപക്ഷപാർട്ടികളിൽ ഭൂരിപക്ഷവും നിലപാട് സ്വീകരിച്ചിട്ടുള്ളത്. 12 എം.പി മാരുടെ സസ്‌പെൻഷൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച ചർച്ചയും ഇന്നാണ് നടക്കുക. പാർലമെന്ററികാര്യമന്ത്രി വിളിച്ച ചർച്ചയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ പ്രതിനിധീകരിക്കുന്ന 5 പാർട്ടികളെ ആണ് സർക്കാർ ചർച്ചയ്ക്കായ് ക്ഷണിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ എല്ലാ പാർട്ടികളെയും ചർച്ചയ്ക്കായ് ക്ഷണിക്കണമെന്നാണ് പ്രതിപക്ഷം ഉയർത്തിയിട്ടുള്ള ആവശ്യം.
Read Also : ശ്രീലങ്കയിലെ ശൈശവ വിവാഹമെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം [24 Fact Check]
കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം സർക്കാർ ഇന്ന് രാവിലെ വീണ്ടും പരിഗണിക്കും. രാവിലെ ഒൻപതരയ്ക്കാണ് യോഗം ചേരുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗേ വിളിച്ച യോഗത്തിൽ ത്യണമൂൽ കോൺഗ്രസ് ഇന്നും പങ്കെടുക്കില്ലെന്നാണ് വിവരം.
Story Highlights : child marriage amendment bill parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here