പാനമ കള്ളപ്പണ റിപ്പോർട്ട്; ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂർ

കള്ളപ്പണം സംബന്ധിച്ച പാനമ പേപ്പർ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂർ. ഇന്ന് ഉച്ചയോടെ ഇഡി ഓഫീസിലെത്തിയ ഐശ്വര്യ റായ് അല്പം മുൻപാണ് മടങ്ങിയത്. മുൻ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും ബോളിവുഡ് താരം ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. (ed qustioned aishwarya rai)
കഴിഞ്ഞ 10 വർഷത്തിനിടെ താൻ സ്വീകരിച്ച വിദേശ പണത്തിൻ്റെ രേഖകൾ ഐശ്വര്യ റായ് ഇഡിക്ക് മുന്നിൽ സമർപ്പിച്ചു. പനാമ പേപ്പർ റിപ്പോർട്ടിൽ പേര് വന്നതിനു പിന്നാലെ ഇത് നിഷേധിച്ച് അമിതാഭ് ബച്ചൻ രംഗത്തെത്തിയിരുന്നു. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017ൽ ബച്ചൻ കുടുംബത്തോട് ഇഡി ആവശ്യപ്പെട്ടിരുന്നു.
Read Also : എന്താണ് പാൻഡോറ രേഖകൾ? എന്തുകൊണ്ടാണ് പാൻഡോറ പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?
Story Highlights : ed qustioned aishwarya rai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here