തെങ്കാശിയില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഹോര്‍ട്ടികോര്‍പ്പ്

തെങ്കാശിയില്‍ കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഹോര്‍ട്ടികോര്‍പ്പ്. തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായാണ് കേരള സര്‍ക്കാരിന് വേണ്ടി ഹോര്‍ട്ടികോര്‍പ്പ് ധാരണാ പത്രം ഒപ്പു വച്ചത്. ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരില്‍ നിന്നും ഗുണനിലവാരമുള്ള പച്ചക്കറികള്‍ കേരളത്തില്‍ എത്തിക്കാനാവും.
Read Also : പച്ചക്കറി വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ ഫലപ്രദം; 50 രൂപ നിരക്കില്‍ തക്കാളി വില്‍ക്കുമെന്ന് കൃഷിമന്ത്രി
താല്‍ക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ. തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുക. പച്ചക്കറി വില കുതിച്ചുയര്‍ന്നതും ആവശ്യമായ പച്ചക്കറി ലഭ്യമാകാതെയും വന്ന സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പ്പിന്റെ നീക്കം.
Story Highlights : Horticorp signs direct storage of vegetables
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here