പിങ്ക് പൊലീസ് വിവാദം; സര്‍ക്കാര്‍ വിശദീകരണത്തിനെതിരെ ഹൈക്കോടതി; കേസ് മറ്റന്നാൾ പരിഗണിക്കും

ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ച സംഭവത്തെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ കുട്ടി കരഞ്ഞതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയ്ക്കായി എന്തിന് സർക്കാർ അഭിഭാഷകൻ വാദിക്കുന്നു.
കുട്ടിയെ അപമാനിക്കുന്ന ദൃശ്യം പൊലീസ് എന്തിന് മറച്ചുവെന്ന് കോടതി വിമർശിച്ചു. പൊലീസ് നടത്തിയ വകുപ്പുതല അന്വേഷണം ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത്. സർക്കാരിൻ്റെ മറുപടിക്കൊപ്പം വിഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിച്ച കോടതി, വിഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. അസഹിഷ്ണുത കാണിക്കരുതെന്ന് സർക്കാർ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നൽകി.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ടന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെനന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ റിപ്പോർട്ട് തള്ളി ഹൈക്കോടതി, വിഷയത്തില്‍ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തു. വിഡിയോ ഐജി പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കേസ് മറ്റന്നാളത്തേക്ക് മാറ്റി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here