‘പെൺകുട്ടികളുടെ ഹോസ്റ്റൽ സമയം നീട്ടണം’; ആലുവ യുസി കോളജിനു മുന്നിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം

ആലുവ യുസി കോളജിനു മുന്നിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ഹോസ്റ്റൽ സമയം നീട്ടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. രാത്രി 9 മണി വരെ ഹോസ്റ്റലിൽ കയറാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. 60 ഓളം വിദ്യാർത്ഥിനികൾ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഞായറാഴ്ചകളിൽ പുറത്തുപോകാൻ അനുമതി നൽകണം. വിഷയത്തിൽ അനുകൂലമായ ഹൈക്കോടതി ഉത്തരവുണ്ട്. തീരുമാനം അനുകൂലമല്ലെങ്കിൽ സമരം തുടരുമെന്നും ഇവർ പറയുന്നു.
6 മണിക്ക് ഹോസ്റ്റലിൽ കയറണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അവധി ദിവസങ്ങളിൽ പുറത്തിറങ്ങാൻ പോലും അനുവദിക്കില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു. ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. ശനിയാഴ്ച പകുതി ദിവസം മാത്രമേ പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഞായറാഴ്ച തീരെ പുറത്തിറങ്ങാൻ അനുവാദമില്ല. പരീക്ഷയ്ക്കോ ആശുപത്രി ആവശ്യങ്ങൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ. ഞായറാഴ്ച പുറത്തിറങ്ങാൻ അനുവദിക്കാത്തത് പാരമ്പര്യം പരിഗണിച്ചാണെന്നും സ്ത്രീസുരക്ഷയാണെന്നുമാണ് കോളജ് അധികൃതർ പ്രതികരിക്കുന്നത് എന്നും വിദ്യാർത്ഥിനികൾ പറയുന്നു.
Story Highlights : protest aluva uc college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here