Advertisement

ആൻറിച് നോർക്കിയ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

December 21, 2021
Google News 2 minutes Read
anrich nortje out injury

ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്. പരുക്കേറ്റതിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് മാറ്റിയത്. പകരം താരത്തെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച ഫോമിലുള്ള നോർക്കിയയുടെ അഭാവം ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാകും. (anrich nortje out injury)

നോർക്കിയക്ക് പകരം ഡുവാൻ ഒലിവിയർ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. കൊല്പാക് കരാർ അവസാനിപ്പിച്ച് ഈ വർഷം താരം ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. 2019ൽ ദക്ഷിണാഫ്രിക്കക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒലിവിയർ കളിച്ചിട്ടുണ്ട്. ഈ വർഷം കളിച്ച നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റ് സ്വന്തമാക്കിയ ഒലിവിയർ തകർപ്പൻ ഫോമിലാണ്.

Read Also : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ലോകേഷ് രാഹുൽ വൈസ് ക്യാപ്റ്റൻ

ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി-20കളുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബർ 17 മുതൽ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പര്യടനം വൈകി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവച്ചിട്ടുണ്ട്. ഇത് എപ്പോൾ നടത്തുമെന്ന് അറിയിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുന്ന പരമ്പരയാണ് ഇത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല.

ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിക്കില്ല. പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ ടീമിൽ ഇടം നേടി. ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി. രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമിൽ തിരികെയെത്തി. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ പരിഗണിച്ചില്ല. നവദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹാർ, അർസാൻ നഗ്‌വസ്‌വല്ല എന്നിവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ.

Story Highlights : anrich nortje ruled out injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here